Trending

ഗൾഫിലേക്ക് കടന്ന പീഡനക്കേസ് പ്രതി,15 വർഷത്തിന് ശേഷം നാട്ടിൽ കാലുകുത്തിയതും പോലീസ് പൊക്കി.


കുന്ദമംഗലം: ഒന്നരപ്പതിറ്റാണ്ട് പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പീഡനക്കേസിലെ പ്രതിയായ ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഒടക്കോട്ട് അബ്ദള്‍ സലാം(60)മിനെയാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം പോലീസ് പൊക്കിയത്. കുന്ദമംഗലം പോലീസ് വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

2010ലാണ് പോലീസ് ഇയാള്‍ക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതോടെ അബ്ദുള്‍ സലാം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പതിനഞ്ച് വർഷത്തിന് ശേഷം പ്രതി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ എട്ടു മണിയോടെ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. വീട്ടില്‍ ഉണ്ടായിരുന്ന സലാമിനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

Post a Comment

Previous Post Next Post