Trending

എടപ്പാളിൽ സ്കൂള്‍ ബസ്സ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്.


മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്. വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മദ്ധ്യേയാണ് മരണം സംഭവിച്ചത്. 

കണ്ടനകത്തെ ആനക്കര റോഡ് ജംഗ്ഷന് സമീപം ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് അപകടം. എടപ്പാൾ ദാറുൽ ഹുദായ സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ബസ് ബൈക്കുമായി കൂട്ടിയിടിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. 10 പേരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post