Trending

എൽപിജി മസ്റ്ററിങ്; സമയപരിധി അവസാനിക്കുന്നു.


ന്യൂഡൽഹി: എൽപിജി കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് പ്രക്രിയക്ക് കേന്ദ്ര സർക്കാർ സമയപരിധി ഉടൻ അവസാനിപ്പിക്കാനൊരുങ്ങുന്നു. പാചകവാതക ബുക്കിങ്ങിലെ ദുരുപയോഗവും വ്യാജ അക്കൗണ്ടുകളും തടയാനാണ് നടപടി.

മസ്റ്ററിങ്, അക്ഷയ കേന്ദ്രങ്ങൾ, ഗ്യാസ് ഏജൻസികൾ, എൽപിജി കമ്പനി മൊബൈൽ ആപ്പുകൾ വഴിയാണ് പൂർത്തിയാക്കാവുന്നത്. ഇതിന് ഫീസ് ഒന്നും ഈടാക്കുന്നില്ല. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ, ബന്ധപ്പെട്ട മൊബൈൽ നമ്പർ എന്നിവ ഹാജരാക്കണം. ബയോമെട്രിക് സ്ഥിരീകരണത്തിന് ശേഷം ഉപഭോക്താവിന് SMS ലഭിക്കും.

സ്വയം ചെയ്യാൻ എൽപിജി കമ്പനി ആപ്പും ആധാർ ആർഡി ആപ്പും ആവശ്യമാണ്. സഹായത്തിനായി 18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post