Trending

കൊയിലാണ്ടി കാട്ടിൽപ്പീടികയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.


കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രം ഊരി തെറിച്ചു. ദേശീയപാതയില്‍ കൊയിലാണ്ടി കാട്ടിലപ്പീടികയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ദേവിക ബസിന്റെ പുറകിലെ ടയറാണ് ഊരി തെറിച്ചത്. സമീപത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ തട്ടിയാണ് ഊരി തെറിച്ച ടയര്‍ നിന്നത്. ഇല്ലായിരുന്നെങ്കില്‍ വലിയ അപകടം തന്നെ സംഭവിച്ചേനെ.

Post a Comment

Previous Post Next Post