Trending

ബുർഖ ധരിച്ചെത്തിയ സ്ത്രീ ബസിൽ കയറുന്നത് തടഞ്ഞ് കണ്ടക്ടർ; പിന്നാലെ പെർമിറ്റ് റദ്ദ് ചെയ്ത് സർക്കാർ.


തൂത്തുക്കുടി: തമിഴ്നാട് തിരുച്ചെന്തൂരിൽ ബുർഖ ധരിച്ചെത്തിയ സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ. പിന്നാലെ സ്വകാര്യ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും റദ്ദ് ചെയ്ത‌തായി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. ബുർഖ ധരിച്ച യാത്രക്കാരിയെ കണ്ടക്‌ടർ തടയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മതിയായ യാത്രാ പാസും ടിക്കറ്റും കൈയിലുണ്ടായിരുന്നിട്ടും ഇവരോട് ബസിൽ കയറാൻ പാടില്ലെന്ന് കണ്ടകർ പറയുകയായിരുന്നു. നാട്ടുകാരിലൊരാൾ പകർത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കഴിഞ്ഞ ദിവസം കായൽപട്ടണത്തിലേക്ക് പോകാനായി ബുർഖ ധരിച്ചെത്തിയ സ്ത്രീയെ ബസിൽ കയറ്റാതെ കണ്ടക്ടർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മറ്റു യാത്രക്കാരോട് കയറാൻ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളായി. പിന്നാലെ ചുറ്റുമുണ്ടായിരുന്നവർ കണ്ടക്‌ടറെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ആ സ്ത്രീയെ ബസിൽ കയറ്റാത്തതെന്ന് വീഡിയോ പകർത്തിയ ആൾ ചോദിച്ചു. ഇവരെ ബസിൽ കയറ്റരുതെന്ന് ബസിന്റെ ഉടമ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ബസിന്റെ ഉടമയുടെ നമ്പർ അവർക്ക് കണ്ടക്ടർ നൽകുകയും ചെയ്തു. വീഡിയോ വൈറലായതോടെ സ്വകാര്യ ബസ് ട്രാവൽ കമ്പനിയായ വി.വി.എസ് ടൂർസ് ആൻഡ് ട്രാവൽസിന്റെയും കണ്ടക്‌ടറുടെയും ലൈസൻസ് ടി.എൻ.എസ്.ടി.സി റദ്ദാക്കുകയായിരുന്നു.

Post a Comment

Previous Post Next Post