Trending

താമരശ്ശേരി ചുരത്തിൽ അപകടം; നിയന്ത്രണംവിട്ട ചരക്ക് ലോറി തട്ടുകടകളിലേക്ക് ഇടിച്ചു കയറി, ഒരാൾക്ക് പരിക്ക്.


അടിവാരം: താമരശ്ശേരി ചുരത്തിൽ അടിവാരത്തിന് സമീപം ഇരുപത്തി എട്ടാംമൈലിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചു കയറി രണ്ടു തട്ടുകടകൾ തകർന്നു. ലോറി ഡ്രൈവറായ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു. അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും എസ്.ഐ ശ്രീനിവാസൻ്റെ നേതൃത്യത്തിൽ എത്തിയ പോലീസ് പരുക്കേറ്റ ജുറൈസിനെ പോലീസിൻ്റെ ഔദ്യോഗിക വാഹനത്തിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് സാരമുള്ളതല്ല, ലോറി ക്ലീനർ ദിനേഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും കോട്ടയത്തേക്ക് ചരക്കുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടമായതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം. കടകൾ അടച്ച സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടു തട്ടുകടകളാണ് പൂർണമായും തകർന്നത്. അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്, മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ കാദർ പറഞ്ഞു.

Post a Comment

Previous Post Next Post