ഉള്ളിയേരി: മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കൺപോളയിൽ ചൂണ്ടകൊളുത്ത് കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന. ഉള്ളിയേരി ഉള്ളൂർകടവ് സ്വദേശിയായ അർജുന്റെ കൺപോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഉള്ളൂർക്കടവ് പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്നു അർജുൻ. ഇതിനിടെ അബദ്ധത്തിൽ ചൂണ്ട കണ്ടപോളയിൽ കുടുങ്ങുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തുകയും കട്ടർ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് കൺപോളയിൽ നിന്നും എടുത്തു മാറ്റുകയും ചെയ്തു. റെസ്ക്യൂ ഓഫീസർമാരായ സജിൻ, രതീഷ് കെ.എൻ, സുകേഷ് കെ.ബി, ഷാജു കെ, ഹോംഗാർഡ് പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.