കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ യുവാവിനെ ഫ്ലാറ്റിലെ കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റ് കണ്ണഞ്ചേരി ഖുമ്പ പള്ളിക്ക് സമീപത്തെ എവിഎസ്എസ് ഫ്ലാറ്റിൽ താമസിക്കുന്ന ഷാനൂപ്(42)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ തൂങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഏറെ വൈകിയും കതക് തുറക്കാതായപ്പോൾ സംശയം തോന്നിയ ബന്ധുക്കൾ മുറിയുടെ കതക് പൊളിച്ചു അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.