കോട്ടയം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിൽ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയാണ്.
പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 7.30 ഓടെയാണ് മരിച്ചത്. അമ്മ: ശ്രുതിലക്ഷ്മി. സഹോദരി: പ്രഹണ്യ (കറുകച്ചാല്‍ എന്‍.എസ്.എസ് എച്ച്.എസ്.എസ്).