Trending

പാചകത്തിനിടെ ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.


കണ്ണൂർ: വീട്ടിൽ പാചകത്തിനിടെ ഇൻഡക്ഷൻ കുക്കറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്പറത്ത് മനോജാണ് (51) മരിച്ചത്. വീട്ടിൽ മനോജ് തനിച്ചായിരുന്നു താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ ഇൻഡക്ഷൻ കുക്കറിൽ കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് മനോജിനെ കണ്ടത്. ഉടൻ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ അനുഭവമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post