Trending

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു.


കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്നാണ് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ.ഡി അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.

കഴിഞ്ഞ കുറേ നാളുകളായി വയനാട് ഡിസിസിയിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരുന്നു. മുൻ ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണവും അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇത്തരം കോളിളക്കങ്ങളുടെ പശ്ചാത്തലത്തിലും പ്രായാധിക്യം പരിഗണിച്ചും പുനഃസംഘടനയിൽ എൻ.ഡി അപ്പച്ചനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന രീതിയിലുള്ള കിവംദന്തികളുണ്ടായിരുന്നു.

Post a Comment

Previous Post Next Post