Trending

കോഴിക്കോട് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കാറിടിച്ച് വയോധികൻ മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്; ഡോക്ടർ അറസ്റ്റിൽ.


കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാൻ മരിച്ചു. ഉള്ളിയേരി പാലോറമലയിൽ വി.ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.  

ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികൻ്റെ മൃതദേഹം ഗവ.മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം താനൂർ സ്വദേശിയായ ഡോക്ടർ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. നടക്കാവ് പോലീസ് കാർ കസ്റ്റഡിയിലെടുത്ത് ഡ്രൈവ് ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Post a Comment

Previous Post Next Post