ഉള്ളിയേരി: ഉള്ളിയേരിയിൽ കാര്‍ ബൈക്കിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഈങ്ങാപ്പുഴ സ്വദേശി ശശീന്ദ്രദാസ് (65) മകള്‍ ശ്രുതി (27) പേരക്കുട്ടി ആര്‍ഷിദ് (രണ്ടര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ഓടെ കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിലായിരുന്നു അപകടം.
കാര്‍ ബാലുശ്ശേരി ഭാഗത്തേക്കും ബൈക്ക് കൊയിലാണ്ടി ഭാഗത്തേക്കും പോവുകയയിരുന്നു. എകരൂല്‍ സ്വദേശിയാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഇയാള്‍ക്ക് പരിക്കില്ല. കാര്‍ തെറ്റായ ദിശയില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും, കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. ഹൈവെ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.