ബത്തേരി: വയനാട് ബത്തേരിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. മടവൂർ ഇടക്കണ്ടിയിൽ വീട്ടിൽ ഇ.കെ അർഷാദ് ഹിലാൽ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയിൽ വീട്ടിൽ വി.പി അബ്ദുൾ ബാസിത്(33) എന്നിവരെയാണ് വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച KA 51 AE 1347 നമ്പർ ഇന്നോവ ക്രിസ്റ്റ വാഹനത്തിൽ നിന്നും 2.04 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സൈഡ് മിറർ ഔട്ടർ കവറിനുള്ളിൽ രണ്ടു പോളിത്തീൻ കവറിലായി ഒളിപ്പിച്ച നിലയിലായിരുന്നു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം.രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.