പേരാമ്പ്ര: പേരാമ്പ്ര മമ്മിളിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മമ്മിളിക്കുളം പള്ളിക്കു സമീപം ഇന്ന് വൈകീട്ട് 5.45 ഓടു കൂടിയാണ് അപകടം നടന്നത്. അപകടത്തില്‍ മമ്മിളിക്കുളം സ്വദേശികളായ നെല്ലിയുള്ളതില്‍ സന്തോഷ്, കുട്ടിപ്പറമ്പില്‍ ലിഗീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദിശമാറി വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.