Trending

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ചാവക്കാട് സ്വദേശി.


കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട്ട് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. 

ഗുരുതരാവസ്ഥയിൽ ആയതുകൊണ്ട് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളായതിനാൽ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗബാധയുണ്ടായത് എന്നത് കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post