Trending

വീണ്ടും ഷോക്കേറ്റ് മരണം; വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.


വടകര: വടകയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂര്‍ സ്വദേശി ആശാരക്കണ്ടി ഉഷ (53) ആണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഉടന്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവരുടെ വീടിനടുത്തുള്ള മരം കടപുഴകി വീണിരുന്നു. ആ സമയത്താണ് വൈദ്യുതി ലൈന്‍ പൊട്ടി വീട്ടുമുറ്റത്തേക്ക് വീണത്. ഇതറിയാതെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post