Trending

ഹാസ്യനടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്.


പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട്-കണ്ണാടി ദേശീയപാതയിൽ വടക്കുംമുറി വച്ചാണ് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അപകടം. പുലര്‍ച്ചെ ആറു മണിയോടെ ആയിരുന്നു അപകടം. റോഡിന്‍റെ ഇടതുവശത്തോട് ചേര്‍ന്ന് ഒരു ട്രെയ്‍ലര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനത്തിന്‍റെ പിറകില്‍പ്പോയി ഇടിക്കുകയായിരുന്നു കാര്‍. കാറിന്‍റെ മുന്‍വശം ട്രെയ്‍ലറിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറി. ബിജുക്കുട്ടനൊപ്പം ഉണ്ടായിരുന്ന ആളാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.

അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ആൾക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം കൂടയുള്ള ആളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് സൂചന. ബിജുക്കുട്ടന്‍ പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു.

Post a Comment

Previous Post Next Post