ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെയും രാജിയുടെയും മകൾ റോഷ്നിയെ (14) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കാണുന്നത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുമളി വെള്ളാരംകുന്ന് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സഹോദരി: രേഷ്മ. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; ജോലിക്കു പോയ അമ്മ തിരികെയെത്തിയപ്പോൾ കാണുന്നത് മകളെ മരിച്ച നിലയിൽ.
bywebdesk
•
0