കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) ആണ് മരിച്ചത്. സബാഹ് അൽ സാലിമിൽ ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അവസ്മാരത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
Tags:
OBITUARY