Trending

ഉള്ളിയേരി മുണ്ടോത്ത് കാര്‍ ഓട്ടോയിലിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്.


ഉള്ളിയേരി: ഉള്ളിയേരി-കൊയിലാണ്ടി റോഡില്‍ മുണ്ടോത്ത് പള്ളിക്ക് സമീപം കാര്‍ ഓട്ടോയിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോ ഉള്ളിയേരി ഭാഗത്തേക്കും, കാര്‍ കൊയിലാണ്ടി ഭാഗത്തേക്കും പോകുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച ശേഷം, റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

ഓട്ടോയില്‍ യാത്ര ചെയ്ത ഉള്ളിയേരി സ്വദേശികളായ ജസീന, ആദിത്യഷിയാന്‍ എന്നിവര്‍ക്കും, ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി സതീഷിനുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി ആശുപത്രിയില്‍ പോയി ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവർ മൊടക്കല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കാര്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും കാര്‍ പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post