Trending

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി 24 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവയാണ് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതല്‍ ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്.

27 മുതൽ രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് 02 മുതല്‍ അടച്ചിടുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ 24 മുതൽ വൈകുന്നേരം 4 മണിമുതല്‍ സര്‍ജിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Post a Comment

Previous Post Next Post