Trending

താമരശ്ശേരിയിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.


താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിയിൽ ബൈക്കിൽ കറിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സുൽത്താൻ ബത്തേരിയിൽ സോഫ്റ്റ്‌വെയർ എഞ്ചനിയറായി ജോലി ചെയ്യുന്ന തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ അരുൺ (24), കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി നാഫി എന്നിവർക്കാണ് പരുക്കേറ്റത്. കാലിൻ്റെ എല്ല് ഒടിയുകയും, തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത അരുണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഫിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അമ്പായത്തോട് വെച്ച് ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം. കൊടുവള്ളി മാനിപുരം സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വയനാടു ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിന് അടിയിൽപ്പെട്ട ബൈക്കുമായി കാർ ഏറെ മുന്നോട്ടു നീങ്ങി. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post