ഇടുക്കി: തൊടുപുഴയിൽ പിഞ്ചു കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവലയിൽ ഇന്ന് വൈകുന്നേരം 3.30നാണ് അപകടം. കോടിക്കുളം വേലം കുന്നേൽ അനന്തുവിന്റെയും അക്ഷയയുടെയും മകൻ ധ്രുവ് (3) ആണ് മരിച്ചത്. മുത്തശ്ശിയോടൊപ്പം മുറ്റത്തുനിന്ന കുട്ടിയെ പെട്ടെന്ന് കാണാതായി. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുത്തശ്ശിയോടൊപ്പം നിന്ന കുട്ടിയെ പെട്ടെന്ന് കാണാതായി; പിന്നീട് കണ്ടത് കുളത്തിൽ വീണു മരിച്ച നിലയിൽ.
bywebdesk
•
0