പേരാമ്പ്ര: പേരാമ്പ്ര കായണ്ണ ബസാറിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കായണ്ണ വെളിച്ചെണ്ണ മില്ലിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം ഉണ്ടായത്. നിസാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടി.
ബാലുശ്ശേരിയില്‍ നിന്നും നിന്നും പേരാമ്പ്രയ്ക്ക് പോകുകയായിരുന്ന ശ്രീഹരി ബസും മുളിയങ്ങൽ നിന്നും വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയുടെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നിട്ടുണ്ട്. ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.