Trending

രാത്രി യാത്രാപ്രശ്നത്തിന് പരിഹാരം; കോഴിക്കോട് നിന്ന് ബാലുശ്ശേരി വഴി താമരശ്ശേരിക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.


ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ യാത്രക്കാരുടെ രാത്രി യാത്രാപ്രശ്‌നത്തിന് പരിഹാരമായി കോഴിക്കോട് നിന്നും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇന്നലെ മുതൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിന് ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപലേഖ കൊമ്പിലാടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജനശതാബ്ദി, എക്സിക്യൂട്ടിവ്, രാജധാനി ട്രെയിനുകളിൽ കോഴിക്കോട് സ്റ്റേഷനിൽ എത്തിപ്പെടുന്നവർക്കും മറ്റ് പല രീതിയിൽ പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡുകളിൽ എത്തിപ്പെടുന്നവർക്കും അനുഗ്രഹമാണ് ഈ സർവീസ്. 

11.10ന് റെയിൽവെ സ്റ്റേഷനിൽ നിന്ന് തുടങ്ങി മാനാഞ്ചിറ, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, എരഞ്ഞിപ്പാലം കക്കോടി കാക്കൂർ നന്മണ്ട വഴി ബാലുശ്ശേരി എത്തുന്നു. തുടർന്ന് വട്ടോളി ബസാർ, എകരൂൽ, പൂനൂർ വഴി താമരശ്ശേരി ഡിപ്പോയിൽ 12.50ന് സർവീസ് അവസാനിപ്പിക്കുന്ന രീതിയിലാണ് ബസിൻ്റെ സമയക്രമം. രാവിലെ 4.30ന് താമരശ്ശേരി നിന്നും പുറപ്പെട്ട് ബാലുശ്ശേരി വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ജനശതാബ്ദിക്ക് കണക്കാക്കി ഒരു സർവീസ് നിലവിലുണ്ട്.

Post a Comment

Previous Post Next Post