Trending

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കുറ്റ്യാടി: കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുറ്റ്യാടി കടേക്കൽചാൽ പെട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ നാദാപുരം പോക്കൻവീട്ടിൽ ഷംസീർ (36) ആണ് മരിച്ചത്. പോക്കൻ വീട്ടിൽ അന്ത്രുവിൻ്റെയും സുബൈദയുടെയും മകനാണ്. വഹീമയാണ് ഭാര്യ.

കുറ്റ്യാടി ആശുപത്രിയിൽ പോയി തിരിച്ചു വരുകയായിരുന്നു ഷംസീർ. മഞ്ചേരിയിൽ നിന്നും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ ഷംസീർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷംസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

Previous Post Next Post