താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ യുവാവിനെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വള്ളിയാട് കളത്തിൽ പള്ളിക്ക് സമീപം താമസിക്കും നെടുവള്ളി മുഹമ്മദ് ഷാഫി (34) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ടൈൽസ് വർക്ക് തൊഴിലാളിയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: അബ്ദുൽ കരീം. മാതാവ്: റംല. ഭാര്യ: ഫാത്തിമ നാജിയ. മകൻ: മുഹമ്മദ് ഹംദാൻ. സഹോദരങ്ങൾ: ആഷിഖ്, അജ്നാസ്.