നരിക്കുനി: എരവന്നൂർ എ യു പി സ്കൂളിലെ ഹിന്ദി അധ്യാപിക അനുപമ ടീച്ചറുടെ അകാല വിയാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഹൃദയ വേദനയായി മാറി. സ്കൂളിലൊരുക്കിയ പൊതുദർശനത്തിൽ തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുക്കണക്കിനാളുകൾ എത്തിച്ചേർന്നു.
മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഫാത്തിമാ മുഹമ്മദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദർ, കൊടുവള്ളി ബി.പി.സി മെഹറലി, കാക്കൂർ എസ്ഐ രാധാകൃഷ്ണൻ, എച്ച്എം ഫോറം നേതാക്കൾ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, സ്കൂൾ പിടിഎ പ്രസിഡണ്ട് സലീം എൻ.കെ, എംപിടിഎ ചെയർപേഴ്സൺ വിബിന തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.