കുന്ദമംഗലം: മന്ത്രവാദ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കളൻതോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ ഭിന്നശേഷിക്കാരിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കുകയും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പുതിയ കേസിൽ അറസ്റ്റിലായത്.
അത്തോളി സ്വദേശിനിയായ യുവതിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കുകയും ചെയ്ത കേസിലാണ് ഇയാൾ മുൻകൂർ ജാമ്യം എടുത്തത്. 40 പവൻ സ്വർണവും 7 ലക്ഷം രൂപയും കൈക്കലാക്കി എന്നായിരുന്നു പരാതി.