Trending

കട്ടിപ്പാറ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് കായകൽപ് അവാർഡ്.


കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു.കെ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് തണ്ടിയേക്കൽ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവർ ഏറ്റുവാങ്ങി.

പൊതുജനാരോഗ്യ കേന്ദ്രത്തിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നീ കാര്യങ്ങൾ ജില്ല, സംസ്ഥാനതല വിദഗ്ദ സമിതികൾ പരിശോധന നടത്തി, വിലയിരുത്തിയ ശേഷമാണ് കോഴിക്കോട് ജില്ലയിലെ മികച്ച ഹോമിയോ ഡിസ്പെൻസറിയായി കണ്ടെത്തി അവാർഡിന് പരിഗണിച്ചത്. 1982 ൽ മുൻമന്ത്രി പി.സിറിയക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം ആരംഭിച്ച ഗവ:ഹോമിയോ ഡിസ്പെൻസറി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ സേവനം നൽകി വരുന്നു. കെട്ടിടത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പൊതുജനാരോഗ്യ ഗുണമേൻമ വർദ്ധിപ്പിച്ചതിനാൽ സ്ഥാപനത്തിന് NABH (National Accreditation Board For Hospitals) സർട്ടിഫിക്കറ്റ് ഏതാനും നാളുകൾക്ക് മുൻപ് ലഭ്യമായിരുന്നു.

Post a Comment

Previous Post Next Post