കണ്ണൂർ: കണ്ണൂർ തോട്ടടയിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെ.എം വൈഷ്ണവിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം വൈഷ്ണവിനെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ ശല്യം ചെയ്ത സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു അക്രമണം..
കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ലഹരിമാഫിയ സംഘമെന്ന് പോലീസ് കണ്ടെത്തിയതായി വിവരം.