Trending

അയൽവാസികൾ തമ്മിൽ സംഘർഷം; മലപ്പുറത്ത് യുവാവിന് വെട്ടേറ്റു.

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്. 

വിഷ്ണുവും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് അടിപിടിയുണ്ടായിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് ഇന്നാണ് വിഷ്ണു ജയിലിൽ നിന്നും ഇറങ്ങിയത്. ഇന്ന് വൈകീട്ട് വീണ്ടും ഇരുവരും തമ്മില്‍ സംഘർഷമുണ്ടായി. ഇതിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടുകയായിരുന്നു. മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post