പൂനൂർ: പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) ആണ് മരിച്ചത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ്. സംഭവം നടക്കുമ്പോള്‍ രണ്ടു വയസുള്ള മകന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂനൂർ റിവർഷോർ ഹോസ്പിറ്റലിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു വര്‍ഷം മുമ്പായിരുന്നു ജിസ്നയുടെയും ശ്രീജിത്തിന്റെയും വിവാഹം. ഭര്‍ത്താവ് ശ്രീജിത്ത് ഒട്ടോ ഡ്രൈവറാണ്. സിഐ ടി.പി ദിനേശിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.