Trending

‘മറുനാടൻ മലയാളി’ ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് കാറിൽ പിന്തുടർന്നെത്തിയ സംഘം.

ഇടുക്കി: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. കാറിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘമാണ് ഷാജനെ മർദ്ദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി തൊടുപുഴ മങ്ങാട്ട് കവലയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമല്ല.  

ഇന്ന് വൈകീട്ടോടെയാണ് സംഭവമുണ്ടായത്. വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഷാജൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post