Trending

കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 8 പേര്‍ അറസ്റ്റില്‍.


കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെ കണ്ടെത്തി. തട്ടിക്കൊണ്ട് പോയ നാലംഗ സംഘത്തേയും സഹായങ്ങള്‍ നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടക്കാവ് സെയില്‍ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയില്‍ വെച്ച്‌ ഇന്ന് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. 

കക്കാടം പൊയിലിന് എട്ടു കിലോമീറ്റർ അകലെ മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് യുവാവിനെ കണ്ടെത്തിയത്. സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലിസ് വ്യക്തക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു.

ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു. കാറില്‍ വന്ന യുവാവിനെ മറ്റൊരു ഇന്നോവ കാറിലെത്തിയ നാലുപേരടങ്ങിയ സംഘം കാർ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തിയിരുന്നു. 

തുടര്‍ന്ന് കാർ നമ്പർ കേന്ദ്രീകരിച്ച്‌ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post