Trending

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ലുകൾ വീണുണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി.


പത്തനംതിട്ട: കോന്നി പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ കൂറ്റൻ പാറക്കല്ലുകൾ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരു ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ല് നീക്കം ചെയ്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരാൾ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് രക്ഷാദൗത്യം താല്ക്കാലികമായി നിർത്തിവെച്ചു. നാളെ രാവിലെ വീണ്ടും തുടരും.

അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ടുപേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ഒറീസ സ്വദേശിയും മറ്റൊരാള്‍ ജാർഖണ്ഡ് സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം.

Post a Comment

Previous Post Next Post