ബത്തേരി: വയനാട് പൊൻകുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 131.925 ഗ്രാം മെത്താഫിറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടി. മുക്കം വലിയപറമ്പ് സ്വദേശി തടത്തിൽ ഹഫ്സൽ (30) ആണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനകണ്ണിയാണ് ഹഫ്സൽ എന്നും തിരുവമ്പാടി പോലീസിൽ മെത്താഫിറ്റമിൻ കടത്തിയതിന് കേസുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരി റെയ്ഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും ലഹരിമാഫിയക്കെതിരേ കർശ്ശന നടപടി സ്വീകരിക്കുമെന്നും വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ ഷാജി പറഞ്ഞു.