Trending

തലയാട് ചീടിക്കുഴിയിൽ ഉരുൾപൊട്ടൽ; മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ, ജാഗ്രത നിർദ്ദേശം.

തലയാട്: കനത്ത മഴയെ തുടർന്ന് തലയാട് ചീടിക്കുഴിയിൽ ഒറ്റപ്പെട്ട പ്രദേശത്ത് ഉരുൾപൊട്ടി. ഇവിടെ വീടുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഇല്ല. പക്ഷേ വലിയ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അതിനിടെ മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് റീച്ചിൽ 26ാം മൈൽ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

റോഡിന്റെ ഒരു വശത്തുകൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. ഇനിയും ഏതുസമയത്തും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. കക്കയം-തലയാട് റോഡിൽ 26ാം മൈൽ, 27ാം മൈൽ മേഖലകളിൽ പാതയോരത്തെ മണ്ണ് അപകട ഭീഷണിയാകുന്നതായി നേരത്തെ മുതൽ പരാതിയുണ്ടായിരുന്നു.

Post a Comment

Previous Post Next Post