താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ. വീടിനു സമീപത്തെ പറമ്പിൽ നിന്നും ലഭിച്ച വിഷക്കായ കഴിച്ച താമരശ്ശേരി ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചുണ്ട് തടിച്ചു വരികയും, ദേഹാസ്വസ്ത്യം അനുഭവപ്പെടുകയും ചെയ്ത കുട്ടിയെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് കൂട്ടുകാർക്കൊപ്പമാണ് വിഷക്കായ കഴിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രീതിയിൽ വിഷക്കായ കഴിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതുകൊണ്ട് തന്നെ തിരിച്ചറിയാൻ കഴിയാതെയാണ് കുട്ടികൾ വിഷക്കായ പറിച്ചു കഴിക്കുന്നത്.