Trending

പേരാമ്പ്രയിൽ വീണ്ടും ബസ് അപകടം; വയോധികന് പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര സ്റ്റാന്റില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മുയിപ്പോത്ത് ചെറുക്കാട്ട് നാരായണന്‍ നായര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന ഫ്‌ളൈവെല്‍ ബസാണ് ഇടിച്ചത്. വയോധികൻ ബസ് സ്റ്റാന്റിലൂടെ നടന്നു പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. ഡ്രൈവര്‍ ഉടനെ സഡന്‍ ബ്രേക്ക് ഇട്ടതിനാലാണ് രക്ഷപ്പെട്ടത്. തലയ്ക്കും ഷോൾഡറിനും നിസാര പരിക്കേറ്റ വയോധികനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ തുടർച്ചയായി അപകടം സൃഷ്ടിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് വീണ്ടുമൊരു അപകടം. ദിവസങ്ങള്‍ക്ക് മുമ്പാണ് പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചത്. മരുതോങ്കര സ്വദേശിയായ അബ്ദുല്‍ ജവാദ് (19) ആയിരുന്നു മരിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ജവാദിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ ജവാദിന്റെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post