Trending

സ്കൂൾ സമയമാറ്റം: പ്രശ്ന പരിഹാരത്തിന് ശ്രമിക്കും -കാരാട്ട് റസാഖ്.


കൊടുവള്ളി: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മദ്രസാ മാനേജ്മെൻ്റുകളും മുസ്ലീം സംഘടനകളും സർക്കാരുമായി ഉടലെടുത്തിരിക്കുന്ന പ്രശ്നത്തിന് അടിയന്തിര പരിഹാരം അനിവാര്യമാണന്ന് മുൻ എംഎൽഎയും മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ്.

വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കോടതി വിധിയുടെയും ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെയും അടിസ്ഥാനത്തിൽ പരിഷ്കരണങ്ങൾ നടത്താൻ സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന മദ്രസാ വിദ്യാഭ്യാസം അട്ടിമറിക്കപ്പെടുമോ എന്ന സംഘടനകളുടെ ആശങ്ക സ്വാഭാവികവും പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയം പർവതീകരിച്ച് സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികളെ ഒറ്റപ്പെടുത്തണം. ജാഗ്രതയും വിട്ടുവീഴ്ചയും അനിവാര്യമാണ്. കൂട്ടായ ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post