അത്തോളി: അത്തോളി കുടക്കല്ലിന് സമീപം വീട്ടിൽ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലാണ് സംഭവം. പൊട്ടിത്തെറിയിൽ സിലിണ്ടർ പല ഭാഗങ്ങളായി ചിതറി തെറിച്ചു പോയി. അടുക്കളയിലെ സാധന സാമഗ്രികൾക്ക് കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ല. വീട്ടിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീ പൂർണമായി അണച്ചു.