Trending

കക്കയം പഞ്ചവടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കക്കയം: കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി കിനാലൂര്‍ സ്വദേശി പൂളക്കണ്ടി അശ്വിൻ മോഹൻ്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചകഴിഞ്ഞ് 2.30 ഓടെ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് വ്യാഴാഴ്ച രാവിലെ 11.30 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ റക്സ ടീം, നാട്ടുകാർ, പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post