ചേളന്നൂർ: ചേളന്നൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേളന്നൂർ 8/4 സ്വദേശി ചുണ്ടങ്കണ്ടി ഉമ്മർ (76) ആണ് മരിച്ചത്. ചേളന്നൂർ 8/4ൽ പച്ചക്കറി കട നടത്തുന്നയാളായിരുന്നു ഉമ്മർ. ഈ മാസം 15ന് രാത്രി 8.15ഓടെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ നാട്ടുകാർ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൈനബ, മക്കൾ: റഹീസ്, മുഹമ്മദ് അസ്‌ലം, സൗദ, ജസീല, മരുമക്കൾ: കുഞ്ഞായിൻ, മജീദ്, സജ്ന, നസ്‌ല.