ബാലുശ്ശേരി: എക്സൈസ് പരിശോധനയിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. എരവട്ടൂർ പുത്തലത്തുകണ്ടി മീത്തൽ വിഷ്ണുലാലിനെയാണ് (29) ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.ധ്രുപദും സംഘവും അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 30.595 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ പി.കെ സബീറലിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പേരാമ്പ്ര ചേനായി റോഡിൽ സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് വിഷ്ണുലാൽ പിടിയിലാകുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൻ രാജീവൻ, ഡി.എസ് ദിലീപ് കുമാർ, ഇ.എം ഷാജി, കെ. ലിനീഷ്, ഷൈനി, പ്രശാന്ത് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.