നന്മണ്ട: ഗ്രാമപഞ്ചായത്ത് വയോജന മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ജൂൺ 30ന് മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്, മനോരോഗ വിദഗ്ധരുടെ സേവനം, കൗൺസിലിംഗ് എന്നിവ നടന്നു. സഹജം വയോജന കൂട്ടായ്മയ്ക്ക് വേണ്ടി കുതിരവട്ടം ഗവൺമെൻ്റ് മാനസികാരോഗ്യ കേന്ദ്രവും, കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോടൽ ഓഫീസർ ഡോ. ബിനു പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സഹജം വയോജന കൂട്ടായ്മയുടെ സെക്രട്ടറി തൈക്കണ്ടി സഹദേവൻ സ്വാഗതവും പ്രസിഡൻ്റ് സുരേന്ദ്രൻ കാരാട്ട്പൊയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഡോ. ഷീബ നൈനാൻ (സൈക്യാട്രിസ്റ്റ് ഇംഹാൻസ്), ഡോ. അമീന (സൈക്യാട്രിസ്റ്റ് കെഎംസിടി), ശ്രീ. രമ്യരാജ് (സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്ക്), ശ്രീ. രമ്യ ചന്ദ്ര (പ്രോജക്ട് ഓഫീസർ), ശ്രീ. സാവ്യ (കോൺസലർ), ശ്രീ. ശിൽപ (കോൺസലർ), ശ്രീ. പ്രത്യുഷ (നഴ്സിംഗ് അസിസ്റ്റൻ്റ്) കൂടാതെ കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഫാർമസിസ്റ്റ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Tags:
LOCAL NEWS