റിയാദ്: പ്രവാസിയായ തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശം താമസിക്കുന്ന സ്രാമ്പിക്കൽ മുസ്തഫ (46) ആണ് മരിച്ചത്. സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിലായിരുന്നു അപകടം.
പാക് പൗരൻ ഓടിച്ച ട്രക്ക് കയറിയാണ് മരണം സംഭവിച്ചത്. തർക്കത്തിനിടെ പാക് പൗരൻ ട്രക്ക് മനപ്പൂർവം കയറ്റിയതാണെന്നും പറയപ്പെടുന്നുണ്ട്. പോലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടികൾ സ്വീകരിച്ചു വരികയാണ്. ട്രക്ക് ഡ്രൈവറായ പാകിസ്ഥാൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സദ്‌വ (സൗദി അറേബ്യ ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു. പിതാവ്: പരേതനായ സ്രാമ്പിക്കൽ ഇമ്പിച്ചാലി. മാതാവ്: പരേതയായ ആച്ചുമ്മ. റുബീന, ഹൈറുന്നിസ എന്നിവർ സഹോദരിമാരാണ്.