Trending

കോടഞ്ചേരിയിൽ ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു.


കോടഞ്ചേരി: കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു. ആനക്കാംപൊയിൽ മുത്തപ്പൻപുഴ ഉന്നതിയിലെ അറ്റത്ത് ശിവേന്തുവിൻ്റെ ഭാര്യ ദിവ്യ (22) ആണ് മരിച്ചത്. വട്ടച്ചിറ ഉന്നതിയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു യുവതി. വീട്ടിൽ തളർന്ന് വീണതിനെ തുടർന്ന് അയൽവീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: ശ്രീധ്യ.

Post a Comment

Previous Post Next Post