Trending

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു; ചേളന്നൂര്‍ സ്വദേശിയായ പ്രതി പിടിയില്‍.


കോഴിക്കോട്: ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ചേളന്നൂര്‍ സ്വദേശി പിടിയില്‍. ചേളന്നൂര്‍ കനോലി വീട്ടില്‍ രാഹൂല്‍ കനോലി (37) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. സിനിമാഗാനങ്ങൾ നിര്‍മാതാവിന്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് ആക്ടിന് വിരുദ്ദമായി പ്രതി സിനിമാ ഗാനങ്ങല്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നൽകിയെന്നായിരുന്നു കേസ്.

2012 മെയിലാണ് കേസിന് ആസ്പദമായ സംഭവം. മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്‌സിൽ സെല്‍സിറ്റി എന്ന കടയില്‍ നിന്നും ഗാനങ്ങൾ റെക്കോർഡ് ചെയ്ത് നൽകിയതിനായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ വിദേശത്തേയ്ക്ക് കടന്നുകളയുകയായിരുന്നു. 

പ്രതിക്കെതിരെ നടക്കാവ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിനിടെ ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എസ്ഐ സുജീഷ്, എസ് സിപിഒ സന്ദീപ്, സിപിഒ അര്‍ജുന്‍ എന്നിവരങ്ങിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post